
തിരുവനന്തപുരം: സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തുന്ന ലൈബ്രറി സയൻസ് സർട്ടിഫിക്കേറ്റ് കോഴ്സിന്റെ പരീക്ഷയിൽ കാലതാമസമായതോടെ കുട്ടികളുടെ തുടർപഠനം അവതാളത്തിൽ. പരീക്ഷാഭവനാണ് ഇതിന്റെ ചുമതലയുള്ളത്. വിവിധ സെന്ററുകളിൽ കേരള യൂണിവേഴ്സിറ്റിയുടെ അഡൾട്ട് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ഉയർന്ന ഫീസ് വാങ്ങുമ്പോൾ 650 രൂപ ഫീസിലാണ് ഇതേ കോഴ്സ് ഇവിടെ നടത്തുന്നത്. നാല് മാസത്തെ ക്ലാസും രണ്ട് മാസത്തെ ട്രെയിനിംഗുമാണുള്ളത്. ട്രെയിനിംഗ് സമയത്ത് പഠനത്തോടൊപ്പം സമ്പാദ്യം പദ്ധതിയിൽ 900 രൂപ വീതം സ്റ്റൈപ്പെന്റും നൽകുന്നുണ്ട്.ആദ്യ റാങ്കുകാരായ പത്ത് കുട്ടികളെ ലൈബ്രറി അപ്രന്റീസുകളായി ഒരു വർഷത്തേയ്ക്ക് നിയമിക്കാറുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |