SignIn
Kerala Kaumudi Online
Thursday, 30 July 2026 4.35 AM IST

നാഷണൽ കോൺഫറൻസിന് അനുവദിച്ച തുക തിരികെ നൽകണം

aa

കോട്ടയം: എം.ജി സർവകലാശാലായിലെ എസ്.എഫ്.ഐ യൂണിയന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 3 മുതൽ 6 വരെ നടത്തുന്ന നാഷണൽ കോൺഫറൻസിന് മുൻകൂറായി അനുവദിച്ച പണം തിരിച്ചടക്കണമെന്ന് രജിസ്ട്രാർ. പരിപാടിയുടെ പ്രചാരണ പോസ്റ്ററിലും, യൂണിയന്റെ ഇൻസ്റ്റഗ്രാം പേജിലും പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ എ.ബി.വി.പി വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് സർവകലാശാലാ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടികളിൽ രാഷ്ട്രീയ ഉള്ളടക്കം അനുവദിക്കില്ലെന്ന് വൈസ് ചാൻസിലർ ഡോ. ഡി. മാവുത് സർക്കുലർ ഇറക്കി. ഇതിന് എസ്.എഫ്.ഐ തയ്യാറാകാത്തതോടെയാണ് പണം തിരിച്ചടക്കണമെന്ന ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA