SignIn
Kerala Kaumudi Online
Sunday, 13 September 2026 10.33 PM IST

ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കും: മന്ത്രി ബിന്ദുകൃഷ്ണ

1

തിരുവനന്തപുരം: സാഹചര്യങ്ങൾ പഠിച്ച് ചുമട്ടുതൊഴിലാളി നിയമം കാലോചിതമായ പരിഷ്കരിക്കുമെന്നും മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. ഹെഡ് ലോഡ് ആൻഡ് ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന ചുമട്ടുതൊഴിലാളി സംഗമം പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വർഷങ്ങളായി പരിഷ്കരിക്കാതെ കിടക്കുന്ന വിവിധ മേഖലകളിലെ കയറ്റിറക്ക് കൂലികൾ പരിഷ്കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും. കേരളത്തിലെ കയറ്റിറക്കു മേഖലയെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കി സംരക്ഷിച്ചു നിറുത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ കൂടി ഉത്തരവാദിത്വമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹെഡ് ലോഡ് ആൻഡ് ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റും കൊല്ലം കോർപ്പറേഷൻ മേയറുമായ എകെ.ഹഫീസ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സംസ്ഥാന ഭാരവാഹികളായ കെ.പി.തമ്പി കണ്ണാടൻ, കൃഷ്ണവേണി ജി.ശർമ്മ, മലയംശ്രീകണ്ഠൻ നായർ, വെട്ടുറോട് സലാം, ചാക്കരവി, നവാസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA