
തിരുവനന്തപുരം: ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പി റാങ്ക് ലഭിച്ചേക്കും. വെള്ളിയാഴ്ച ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുമ്പോൾ ശ്രീജിത്തിനെ പരിഗണിക്കും. അഗർവാളിന്റെ ഒഴിവിൽ 1995 ബാച്ചിലെ സീനിയറായ സുരേഷ്‌രാജ് പുരോഹിതിനാണ് സ്ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്നത്. അദ്ദേഹം എസ്.പി.ജിയിലായതിനാൽ ഗ്രേഡ് അനുവദിക്കും. അടുത്തതായി പരിഗണിക്കേണ്ടിയിരുന്നത് എം.ആർ. അജിത്കുമാനെയാണ്. എന്നാൽ, രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ സസ്പെൻഷനിലായതോടെയാണ് 1996 ബാച്ചിലെ എസ്. ശ്രീജിത്തിനെ പരിഗണിക്കുന്നത്. ചീഫ്സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവർ അംഗങ്ങളായ സ്ക്രീനിംഗ് സമിതി ശ്രീജിത്തിനെ ശുപാർശ ചെയ്തതായാണ് അറിയുന്നത്. ശുപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |