SignIn
Kerala Kaumudi Online
Friday, 21 August 2026 4.15 PM IST

മലയാളികൾക്ക് സന്തോഷവാർത്ത; മുംബയിൽ നിന്നും തിരിച്ചും പ്രത്യേക സർവീസ് അനുവദിച്ച് റെയിൽവേ

READ ENGLISH VERSION
train
പ്രതീകാത്മക ചിത്രം

മുംബയ്: മുംബയിൽ നിന്ന് കേരളത്തിലേക്ക് ഓണം സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് ഉത്തരവായി. ഞായറാഴ്‌ച വൈകിട്ട് നാല് മണിക്ക് മുംബയ് എൽടിടിയിൽ നിന്ന് തിരുവനന്തപുരത്തേക്കും, ഈ മാസം 29ന് തിരിച്ച് മുംബയിലേക്കും സർവീസുകൾ ഉണ്ടായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു.

ചെന്നൈ, ബംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിന്നായി ദക്ഷിണ റെയിൽവേ 112 ഓണം സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും മുംബയിൽ നിന്ന് ട്രെയിനുകളില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മലയാളി സംഘടനകൾ ട്രെയിൻ ആവശ്യപ്പെടാത്തതുകൊണ്ടാണ് സ്‌പെഷ്യൽ സർവീസുകൾ വൈകിയതെന്നായിരുന്നു റെയിൽവേയുടെ ആദ്യ വിശദീകരണം.

വാർത്തകൾ വന്നതിന് പിന്നാലെ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടുമെന്ന് കെ സി വേണുഗോപാൽ എംപിയും വ്യക്തമാക്കിയിരുന്നു. യാത്രക്കാരുടെ ശക്തമായ പ്രതിഷേധവും ജനപ്രതിനിധികളുടെ ഇടപെടലും കൂടിയായപ്പോൾ റെയിൽവേ ട്രെയിൻ അനുവദിക്കുകയായിരുന്നു.

English Summary

An Onam special train from Mumbai to Kerala has been approved following passenger protests and intervention from public representatives. The service will depart Mumbai LTT for Thiruvananthapuram on Sunday at 4 PM, returning on the 29th. This approval comes after initial criticism that Mumbai was excluded from Southern Railway's other 112 special trains.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUMBAI SPECIAL TRAIN, SPECIAL TRAIN SERVICE KERALA, MUMBAI TRAIN NEWS, RAILWAY SPECIAL SERVICE, MUMBAI KERALA TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA