
കൊച്ചി: പറവൂർ ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് എം.സി. സനിത, കൊല്ലം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് എം.എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർക്ക് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം. ഹൈക്കോടതി ഉത്തരവിന് വിധേയമായാണ് വിജ്ഞാപനം. 2018 ഡിസംബറിലെ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും പരിഷ്‌കരിച്ച പട്ടികയിൽ ഇവരടക്കം അഞ്ചുപേർ ഒഴിവാക്കപ്പെട്ടിരുന്നു. തുടർന്ന്, നിശ്ചിതയോഗ്യതയും മാർക്കും ഇല്ലാത്തവരെയാണ് പകരം ഉൾപ്പെടുത്തിയതെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |