SignIn
Kerala Kaumudi Online
Saturday, 11 July 2026 2.59 AM IST

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കണം: തുഷാർ

photo

ചേർത്തല: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.ചേർത്തല ട്രാവൻകൂർ പാലസ് ഹോട്ടലിൽ ചേർന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ വികസന–ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് സമഗ്രമായി നടപ്പാക്കുമ്പോഴേ ജനങ്ങൾക്ക് ക്ഷേമവും വികസനവും ഉറപ്പാക്കാനാവൂ. കേന്ദ്ര പദ്ധതികളുടെ പ്രയോജനം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ബി.ഡി.ജെ.എസ് പ്രത്യേക കർമപദ്ധതികൾക്ക് രൂപം നൽകും.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങൾക്കറിയാനുള്ള അവകാശമുണ്ട്. പദ്ധതി സംബന്ധിച്ച ധവളപത്രം സർക്കാർ പുറത്തിറക്കണമെന്നും തുഷാർ ആശ്യപ്പെട്ടു. സാമൂഹ്യ നവോത്ഥാന രംഗത്തെ സേവനങ്ങൾ പരിഗണിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ ബഹുമതി നൽകിയതിനെ സംസ്ഥാന കൗൺസിൽ അഭിനന്ദിച്ചു.

പൈലി വാത്യാട്ട് അദ്ധ്യക്ഷത വഹിച്ചു.കെ.പത്മകുമാർ സംഘടനാസന്ദേശം നൽകി.സോമശേഖരൻ നായർ,അഡ്വ.സംഗീത വിശ്വനാഥ്,അഡ്വ.സിനിൽ മുണ്ടപ്പള്ളി,അഡ്വ.പി.എസ്. ജ്യോതിസ്,ഷാജി ബത്തേരി,പച്ചയിൽ സന്ദീപ്,എ.ബി. ജയപ്രകാശ്, ഷിബ ടീച്ചർ,സന്തോഷ് ശാന്തി,എം.പി.സെൻ,ഡോ.എ.വി. ആനന്ദരാജ്,അതുല്യഘോഷ്,രാകേഷ് കോഴഞ്ചേരി,ഡി.പ്രേംരാജ്,സുരേഷ് ഇട്ടിക്കുന്നേൽ,അനീഷ് പുല്ലുവേലി,ഗിരീഷ് നിലമ്പൂർ,എം.പി.ബിനു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THUSHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA