
തിരുവനന്തപുരം: ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊങ്കൺ വഴി ഓണം സ്പെഷ്യൽ ട്രെയിൻ ഇന്ന് സർവീസ് നടത്തും. ഉത്രാടദിവസം വൈകിട്ട് തിരുവനന്തപുരത്തെത്തും. ഡൽഹി നിസാമുദ്ദീനിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.35ന് പുറപ്പെടും. 25ന് വൈകിട്ട് 5ന് തിരുവനന്തപുരത്തെത്തും. ട്രെയിൻ നമ്പർ 04080. കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. പത്ത് തേർഡ് എ.സി, നാല് സ്ളീപ്പർ, രണ്ട് ജനറൽ കോച്ചുകളുണ്ട്. 27ന് രാവിലെ 5നാണ് മടക്ക സർവീസ്. ട്രെയിൻ നമ്പർ 04079.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |