SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

'കാപ്‌ച'യില്ലാതെ ഇനി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്

aa

ന്യൂഡൽഹി: ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗിലെ തലവേദനയായ കാപ്ച ഒഴിവാക്കി ഐ.ആർ.സി.ടി.സി. രൂപകല്പന ചെയ്‌ത പുതിയ പോർട്ടലിന്റെ ബീറ്റാ പതിപ്പ് ലഭ്യമാക്കി. https://www.irctc.co.in/eticket/ എന്ന ലിങ്കിൽ ലഭ്യമാണ്. നിലവിലെ വെബ്‌സൈറ്റിന്റെ ഹോം പേജിലും ലിങ്കുണ്ട്. ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഈ പോർട്ടൽ വഴി ജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഇംഗ്ളീഷ് അക്ഷരമാലയിലെ അക്ഷരങ്ങളും അക്കങ്ങളും ചേർന്ന കാപ്‌ച ബുക്കിനിടയിൽ ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. എല്ലാ ക്ളാസുകളിലെയും സീറ്റ് ലഭ്യത ഒന്നിച്ചറിയാനുമാകും. ലോഗിൻ മുതൽ ടിക്കറ്റ് ബുക്കിംഗ് പണമിടപാട് വരെയുള്ള അനാവശ്യ ഘട്ടങ്ങൾ ഒഴിവാക്കി. ഒരിക്കൽ ബുക്കുചെയ്‌ത വിവരങ്ങൾ വീണ്ടും ചേർക്കേണ്ടതില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN TICKETS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA