
രണ്ടാം സെമസ്റ്റർ ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ (ഇന്റഗ്രേറ്റഡ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎ, ബി.എസ്സി, ബി.കോം പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവ പരീക്ഷകൾ മേയ് 6 മുതൽ നടത്തും. പ്രോജക്ട് മേയ് അഞ്ചിനകം നൽകണം.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്ഡബ്ല്യൂ, ബി.വോക് പരീക്ഷയുടെ പ്രോജക്ട് മേയ് അഞ്ചിനകം കോളേജുകളിൽ നൽകണം. വൈവ/ പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 6 മുതൽ 13 വരെ നടത്തും.
ജർമ്മൻ എ-2 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ ബി.പി.ഇ.എഡ് (2025 അഡ്മിഷൻ റഗുലർ, 2023, 2024 അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്) ഏപ്രിൽ 2026 പരീക്ഷകൾ ഏപിൽ 20 മുതൽ നടക്കും.
എട്ടാം സെമസ്റ്റർ ബി.പി.ഇ.എസ് (2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് ഏപ്രിൽ ഒന്നുവരെ ഫീസ് അടച്ച് അപേക്ഷിക്കാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്സി ബയോ മെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2024 അഡ്മിഷൻ റഗുലർ, 2022, 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) മാർച്ച് 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 20 ന് നടക്കും.
പരീക്ഷാ
വിജ്ഞാപനം
പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്സി / എം.സി.എ/ എം.എൽ.ഐ.എസ്.സി/ എൽ എൽ.എം/ എം.ബി.എ/ എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ് റഗുലർ 2025 അഡ്മിഷൻ/ സപ്ലിമെന്ററി 2023, 2024 അഡ്മിഷൻ), സി.ബി.സി.എസ്.എസ് സപ്ലിമെന്ററി 2022 അഡ്മിഷൻ മേയ് 2026 പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ 20 മുതൽ 27 വരെയും പിഴയോടു കൂടി 28 വരെയും അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2022 മുതൽ 2025 അഡ്മിഷൻ വരെ) നവംബർ 2025 പരീക്ഷകൾക്ക് 24 മുതൽ 30 വരെ പിഴയില്ലാതെയും 31 വരെ പിഴയോടെയും രജിസ്റ്റർ ചെയ്യാം. പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.
ടൈം ടേബിൾ
നാല്, എട്ട് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷകളുടെ ടൈം ടേബിൾ വെബ്സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |