SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.40 AM IST

വികസനക്കുതിപ്പ് അടുത്ത ലക്ഷ്യം  നൂറുദിനം പിന്നിട്ട് യു.ഡി.എഫ് സർക്കാർ

READ ENGLISH VERSION

തിരുവനന്തപുരം: സ്വപ്ന പദ്ധതിയായ മിഷൻ സമുദ്രയ്ക്കായി സ്ഥലമേറ്റെടുക്കുന്നതടക്കം വികസന കുതിപ്പിന് അടിത്തറയൊരുക്കാൻ അടുത്ത നൂറുദിന ലക്ഷ്യവുമായി യു.ഡി.എഫ് സർക്കാർ. ആദ്യ നൂറുദിനത്തിൽ വനിതകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര ഉൾപ്പെടെ ഏർപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തോടെയാണ് സംസ്ഥാന വികസനം ലക്ഷ്യമിട്ടുള്ള അടുത്ത പ്രവർത്തനങ്ങൾ. ചെലവ് അടിസ്ഥാനമാക്കുന്നതിൽ നിന്ന് മാറി നിക്ഷേപത്തിലേക്ക് സാമ്പത്തിക നയസമീപനം എന്ന രീതിയിലാകും ഓരോ നൂറു ദിനത്തിലും സർക്കാർ ചുവടുവയ്ക്കുക.

മിഷൻ സമുദ്ര പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കാൻ പ്രത്യേക ലാൻഡ് അക്വിസിഷൻ ചട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് തുടക്കമിടും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളും മറ്റ് 17 ഇടത്തരം തുറമുഖങ്ങളും വികസിപ്പിക്കുകയാണ് ലക്ഷ്യം. ആഭ്യന്തര ചരക്കുനീക്കത്തിന് ഇത് പ്രയോജനപ്പെടുത്തും.

വിഴിഞ്ഞത്തിനായി

പ്രത്യേക നിയമം

1 വിഴിഞ്ഞത്തും കൊച്ചിയിലും പുതിയ പദ്ധതികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കും. വിഴിഞ്ഞത്ത് പുതിയ പദ്ധതികൾക്ക് സ്ഥലലഭ്യത ഉറപ്പാക്കാൻ പ്രത്യേക നിയമം കൊണ്ടുവരും. കൂടുതൽ ഭൂമി ഏറ്റെടുക്കും

2 വിഴിഞ്ഞം- ബാലരാമപുരം റെയിൽപ്പാത, വിഴിഞ്ഞം തുറമുഖം ബന്ധപ്പെടുത്തി ഒൗട്ടർറിംഗ് റോഡ് നിർമ്മാണത്തിനുള്ള നടപടി,​ ദേശീയപാതാ നിർമ്മാണം വേഗത്തിലാക്കൽ

3 കിഫ്ബിയുടെ പുന:സംഘടന. നിലവിലെ പദ്ധതികളുടെ അവലോകനത്തിന് ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനം

4 ജീവനക്കാരുടെ മെഡിസെപ് പദ്ധതി പരിഷ്കരണം. ഇൗ വർഷത്തെ ഡി.എ കുടിശിക അടക്കമുള്ളവയുടെ വിതരണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA