
തിരുവനന്തപുരം: അസംഘടിത സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ജില്ലയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026-27 വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായ കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സ് ചെയ്യുന്ന കുട്ടികൾക്കാണ് അവസരം. കോഴ്സിൽ പ്രവേശനം കിട്ടി 60 ദിവസത്തിനകം ഓൺലൈനായി അപേക്ഷിക്കണം. മാർക്ക് ലിസ്റ്റ്, അംശാദായ പാസ്സ് ബുക്ക്, അംഗത്വ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ഓൺലൈൻ അപേക്ഷ എന്നിവയുടെ പകർപ്പുകൾ, അംഗവുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ, കോഴ്സ് സർട്ടിഫിക്കറ്റ്, നിലവിൽ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. http://services.unorganisedwssb.org/index.phpൽ സെപ്തംബർ 30വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് : 04712578820.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |