
തിരുവനന്തപുരം: ചോദ്യപ്പേപ്പർ മാറി നൽകിയതിനെ തുടർന്ന് ഇക്കഴിഞ്ഞ 18ന് റദ്ദാക്കിയ കമ്പനി/ ബോർഡ്/ കോർപ്പറേഷനിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ട പരീക്ഷ ആഗസ്റ്റ് 22 ന് നടത്തും. ആലപ്പുഴ ലജ്നത്തുൾ മുഹമ്മദീയ എച്ച്.എസ്.എസിലെ സെന്റർ-2 (എച്ച്.എസ്.എസ് വിഭാഗം) ൽ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്കുളള പുന: പരീക്ഷയും അന്ന് നടത്തും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.05 വരെയാണ് പുനഃപരീക്ഷയുടെ സമയം. ആഗസ്റ്റ് 22 ന് നടത്താൻ നിശ്ചയിച്ചിരുന്ന ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 883/2025, 647/2025 – എൽ.സി/എ.ഐ) പരീക്ഷ നവംബർ 21 ന് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |