
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് ന്യൂജെനറേഷൻ ഡബിൾ മെയിൻ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 ആൻഡ് എ.എം.പി; 2022 അഡ്മിഷൻ), ജനുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 1വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
ആറാം സെമസ്റ്റർ ബി.എ, ബി.എസ്‍സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്.ഡബ്ല്യു എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (സപ്ലിമെന്ററി – 2022 ആൻഡ് എ.എം.പി; 2023 അഡ്മിഷൻ), സെപ്തംബർ 2026 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്‍സി ജിയോളജിയുടെ 27, 28, 29 തീയതികളിൽ നടത്താനിരുന്ന പ്രാക്ടിക്കൽ/ഡിസെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവ പരീക്ഷകൾ 28, 29, 30 തീയതികളിലേക്ക് മാറ്രി. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
നാലാം സെമസ്റ്റർ എം.എസ്‍സി മാത്തമാറ്റിക്സ്, ഏപ്രിൽ 2026 പരീക്ഷയുടെ പ്രോജക്ട്/കോംപ്രിഹെൻസീവ് വൈവ പരീക്ഷകൾ 28 ലേക്ക് മാറ്റി.
നാലാം സെമസ്റ്റർ എം.എസ്‍സി ബയോടെക്നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ ആൻഡ് എ.എം.പി; വൈവവോസി പരീക്ഷയിൽ കൊല്ലം, ആയൂർ മാർത്തോമ കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടത്താനിരുന്ന 27, 28, 29 തീയതികളിലെ പരീക്ഷകൾ യഥാക്രമം 28, 29, 30 തീയതിയിലേക്ക് മാറ്രി.
27, 28 തീയതികളിൽ ആറ്റിങ്ങൽ ഗവ. കോളേജിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എസ്‍സി പോളിമർ കെമിസ്ട്രി, ഏപ്രിൽ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 28, 29 തീയതികളിലേക്ക് മാറ്രി.
27 ന് നങ്ങിയാർകുളങ്ങര ടി. കെ.മാധവ മെമ്മോറിയൽ കോളേജിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എസ്‍സി കെമിസ്ട്രി (ന്യൂജെൻ), ഏപ്രിൽ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 31ലേക്ക് മാറ്രി.
27, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.എസ്‍സി കമ്പ്യൂട്ടർ സയൻസ്, ഏപ്രിൽ 2026 കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷകൾ യഥാക്രമം 28, 29 എന്നീ തീയതികളിലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ ബി.ടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ്, ഡിസംബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 24, 25 തീയതികളിൽ റീവാല്യുവേഷൻ ഇ. ജെ. ഏഴ് സെക്ഷനിൽ ഹാജരാകണം.
മൂന്നാം സെമസ്റ്റർ ബി.ടെക് ഡിസംബർ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 28 മുതൽ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ. ജെ. ഏഴ് സെക്ഷനിൽ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |