SignIn
Kerala Kaumudi Online
Thursday, 23 July 2026 4.03 AM IST

സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് : തോൽവിയുടെ ഉത്തരവാദി സംസ്ഥാനനേതൃത്വം 

READ ENGLISH VERSION
1

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്തതോൽവിയുടെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. വീഴ്ചകൾ പരിഹരിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതായും അവലോകന റിപ്പോർട്ടിൽ ആരോപിക്കുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി ജില്ലാ കമ്മിറ്റികൾക്ക് പാളിച്ച പറ്റിയെന്നാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ജില്ലാ കമ്മിറ്റികളെ പഴി ചാരി രക്ഷപ്പെടാനാവില്ല. സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള വീഴ്ചകളുടെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനാണ്.

തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണ്ണയം പാളിയത് ജില്ലാ കമ്മിറ്റിക്ക് പറ്റിയ വീഴ്ചയാണെന്ന് പറഞ്ഞ് ഒഴിയാനാകില്ല. ബന്ധുക്കൾക്ക് സീറ്റ് നൽകുന്നുവെന്ന ആക്ഷേപം പാർട്ടിയിൽ നിന്ന് ഉയർന്നത് തിരിച്ചടിയായി. ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ.പത്മകുമാറിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടും, സംസ്ഥാന നേതൃത്വം അനുസരിച്ചില്ല. നടപടി നീട്ടിക്കൊണ്ടു പോയത് യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കി. ആഗോള അയ്യപ്പ സംഗമം സർക്കാർ പരിപാടിയാണെന്ന പ്രചാരണത്തെ മറി കടക്കാനായില്ല.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ആശംസ, അയ്യപ്പസംഗമത്തിൽ വായിച്ചത് പാർട്ടി നയങ്ങൾക്കെതിരായ നടപടിയാണ്. കേരളത്തിൽ രാഷ്ട്രീയ പ്രചാരണം ഫലപ്രദമായി നടത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. സംഘടനാ ദൗർബല്യം തിരഞ്ഞെടുപ്പിൽ വ്യക്തമായി. സി.പി.എം-ബി.ജെ.പി ഡീലെന്ന മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രചാരണം ചെറുക്കാനായില്ല. ഇതിന്റെ ഫലമായി ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെ കൈവിട്ടു. തൊഴിലാളി വർഗത്തിന്റെ അതൃപ്തിയും പരിഹരിക്കാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

 വി​ശാ​ല​ ​സം​സ്ഥാനസ​മി​തി​ ​സെപ്തം.​ 11​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​ക​ന​ത്ത​ ​പ​രാ​ജ​യത്തെ​ ​തു​ട​ർ​ന്ന് ​പാ​ർ​ട്ടി​യി​ലെ​ ​തെ​റ്റു​ ​തി​രു​ത്ത​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യാ​നു​ള്ള​ ​സി.​പി.​എം​ ​വി​ശാ​ല​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​യോ​ഗം സെ​പ്തം​ബ​ർ​ 11​ ​മു​ത​ൽ​ 13​ ​വ​രെ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ൽ​ ​ന​ട​ത്താ​ൻ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ​ക്ക് ​പു​റ​മെ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​ങ്ങ​ളും,​ ​വ​ർ​ഗ,​ബ​ഹു​ജ​ന​ ​സം​ഘ​ട​ന​ക​ളു​ടെ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്,​ ​സെ​ക്ര​ട്ട​റി​ ​എ​ന്നി​വ​രും​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​മാ​രെ​ക്കൂ​ടി​ ​പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നാ​ണ് ​​ഉ​യ​ർ​ന്ന​ ​നി​ർ​ദ്ദേ​ശം.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഇ​ന്ന് ​ചേ​രു​ന്ന​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​യോ​ഗം​ ​തീ​രു​മാ​ന​മെ​ടു​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA