SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.52 AM IST

'അർജന്റീന തോറ്റതിനും കാരണക്കാരൻ കെ സി വേണുഗോപാൽ': സൈബർ ആക്രമണം രൂക്ഷമെന്ന് പ്രവീൺ കുമാർ എംഎൽഎ

kc-venugoapal
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ,​ പ്രവീൺ കുമാർ എംഎൽഎ

കോഴിക്കോട്: കെ സി വേണുഗോപാലിനെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് പ്രവീൺകുമാർ എംഎൽഎ. കെ സി വേണുഗോപാലുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾക്കാണ് അദ്ദേഹം വിമർശനം നേരിടുന്നതെന്നും കോഴിക്കോട് ഡിസിസി അദ്ധ്യക്ഷൻ കൂടിയായ പ്രവീൺ കുമാർ ചൂണ്ടിക്കാട്ടി.

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറിയാണ് കെ സി വേണുഗോപാൽ. അദ്ദേഹത്തിനെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ഒരു റാക്കറ്റ് തന്നെയുണ്ടെന്നും പ്രവീൺ കുമാർ പറഞ്ഞു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെയും കോൺഗ്രസ് പ്രവർത്തകരുടെ മനസിൽ ജീവിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

കെ സി അറിയാത്ത കാര്യങ്ങളുമായി ബന്ധപ്പെടുത്തിപ്പോലും അദ്ദേഹം സൈബർ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിൽ ഞാനുൾപ്പെടെ കോൺഗ്രസിലെ 63 എംഎൽഎമാരെ അധികാരത്തിലെത്തിക്കുന്നതിൽ കെ സി വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിൽ ഒരാനയ്ക്ക് മദമിളകിയാലും ലോകകപ്പിൽ അർജന്റീന തോറ്റാലും എല്ലാം അദ്ദേഹമാണ് കുറ്റക്കാരനെന്ന് ചൂണ്ടിക്കാട്ടിയാണ് സൈബർ ആക്രമണം.- പ്രവീൺ കുമാർ പറഞ്ഞു.

English Summary

Praveen Kumar MLA, also Kozhikode DCC President, stated that AICC General Secretary (Organisation) K.C. Venugopal is subjected to widespread cyber attacks. Kumar alleged a racket is behind these criticisms, which often target Venugopal for matters he is entirely unrelated to, despite his significant contributions to the Congress party.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KC VENUGOPAL, PRAVEEN KUMAR MLA, CYBER ATTACK, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA