SignIn
Kerala Kaumudi Online
Thursday, 30 July 2026 4.35 AM IST

എഡി.ജി.പി അജിത്തിനെതിരെ നടപടി വ്യവസ്ഥകൾ പാലിച്ച്

vd

തിരുവനന്തപുരം: എഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെ എല്ലാ വ്യവസ്ഥകളും പാലിച്ചാണ് നടപടിയെടുത്തതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ആവർത്തിച്ചു. അതുകൊണ്ടാണ് ട്രൈബ്യൂണലിൽനിന്ന് സ്‌റ്റേ ലഭിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുണ്ടറയിൽ സിയാദ് എന്ന യുവാവ് മരിച്ചത് കസ്റ്റഡി മർദ്ദനം മൂലമല്ല. പൊലീസ് വിട്ടയച്ച് 13 ദിവസത്തിനുശേഷം സിയാദിന് നാട്ടുകാരിൽ ഒരാളുടെ മർദ്ദനമേറ്റിരുന്നു. സിയാദിന്റെ മരണം ഹെപ്പറ്റൈറ്റിസ് മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്നെ കാണാൻ വന്ന വയോധികയെ പൊലീസ് മർദ്ദിച്ചുവെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സെക്രട്ടേറിയറ്റിൽനിന്നു പോകാൻ കൂട്ടാക്കാതെ ബഹളം വച്ച വയോധികയെ പൊലീസ് ഓട്ടോയിൽ കയറ്റി റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ച് ടിക്കറ്റെടുത്തു നൽകി യാത്ര അയയ്ക്കുകയായിരുന്നു.

അവർ ഒരു കേസ് കൊടുത്തിട്ടുണ്ടായിരുന്നു, അതുമായി ബന്ധപ്പെട്ട് തന്നെ വന്നുകണ്ടിരുന്നു. നമുക്ക് ചെയ്യാൻ പരിമിതിയുണ്ട്, കേസ് കോടതിയിലാണ്. അവർ താഴെ വന്ന് ഭയങ്കരമായി ബഹളമുണ്ടാക്കിയപ്പോൾ അവരെ പോകാൻ നിർബന്ധിച്ചു.പക്ഷേ, അവർ പോയില്ല. പൊലീസ് ഇവരുടെ മകളെ വിളിച്ചു, മകൾ കൊണ്ടുപോകാൻ വന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA