SignIn
Kerala Kaumudi Online
Thursday, 30 July 2026 3.10 AM IST

മക്കളെന്നാൽ പെൺമക്കൾ മാത്രമോ: വിമർശിക്കാനായി ലെൻസിട്ട് നോക്കരുതെന്ന് സതീശൻ

vd

തിരുവനന്തപുരം: അമ്മമാർ പാചക വിധികൾ മക്കളെയും മരുമക്കളെയും പഠിപ്പിക്കണമെന്ന് പറഞ്ഞതിൽ എന്താണ് സ്ത്രീ വിരുദ്ധത. മക്കൾ എന്നാൽ പെൺമക്കൾ മാത്രമാണോ. വിമർശിക്കാൻ വേണ്ടി മൈക്രോസ്കോപ് ലെൻസിട്ട് നോക്കരുത്. ഇത്രയും തരംതാഴരുതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.

കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ ഒരു ചടങ്ങിലാണ് അമ്മമാരുടെ പാചക ഗുണത്തെപ്പറ്റി സതീശൻ പറഞ്ഞത്. കൈപ്പുണ്യം അമ്മമാർ മക്കൾക്കും മകൻ വിവാഹം കഴിച്ചുകൊണ്ടുവരുന്ന പെൺകുട്ടിക്കും പകർന്നു നൽകണമെന്നും പറഞ്ഞു. ഇതിനെയാണ് ചില മാദ്ധ്യമങ്ങൾ വിവാദമാക്കിയത്. പാചകം സ്ത്രീകൾ മാത്രം ചെയ്യേണ്ടതല്ലെന്നും മുഖ്യമന്ത്രി ലിംഗസമത്വത്തിന് എതിരാണെന്നും ആരോപിച്ചു. ഇതിനുള്ള മറുപടിയാണ് ഇന്നലെ വാർത്താ സമ്മേളനത്തിൽ നൽകിയത്.

എന്നെ വിമർശിക്കണമെന്ന് നിർബന്ധമെങ്കിൽ വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്? ഇല്ലാത്ത കാര്യം ഊതിവീർപ്പിച്ചാൽ പറയുന്നവരുടെ ക്രെഡിബിലിറ്റി പോകും. എന്റെ അമ്മ മരിച്ച് 27 വർഷമായിട്ടും അമ്മ വിളമ്പിയ വിഭവങ്ങളുടെ രുചി ഇന്നും നാവിലുണ്ട്. അതുകൊണ്ടാണ് പറഞ്ഞത് - സതീശൻ വിശദീകരിച്ചു.

 വ​ഖ​ഫ് ​പ്ര​ശ്‌​നം​ ​വ​ഷ​ളാ​ക്കി​യ​ത് ഇ​ട​തു​സ​ർ​ക്കാ​ർ​:​ ​മു​ഖ്യ​മ​ന്ത്രി

​വ​ഖ​ഫ് ​ബോ​ർ​ഡ് ​നി​യ​മ​നം​ ​വ​ഷ​ളാ​ക്കി​യ​ത് ​മു​ൻ​ ​ഇ​ട​തു​ ​സ​ർ​ക്കാ​രാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​പു​തി​യ​ ​നി​യ​മം​ ​വ​രും​ ​മു​മ്പ് ​സം​സ്ഥാ​ന​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​പു​നഃ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​കാ​ലാ​വ​ധി​ ​തീ​രു​ന്ന​ത് ​വ​രെ​ ​തു​ട​രാ​മാ​യി​രു​ന്നു. 2024​ ​ഡി​സം​ബ​ർ​ 12​നാ​ണ് ​ക​ഴി​ഞ്ഞ​ ​വ​ഖ​ഫ് ​ബോ​ർ​ഡി​ന്റെ​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​ത്.​ ​എ​ന്നാ​ൽ​ ​ഈ​ ​വ​ർ​ഷം​ ​ഫെ​ബ്രു​വ​രി​ ​നാ​ലി​നാ​ണ് ​പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ​ ​വ​രു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​നാ​ണ് ​ബോ​ർ​ഡി​ന്റെ​ ​നി​യ​മ​നം​ ​മു​ൻ​സ​ർ​ക്കാ​ർ​ ​വൈ​കി​പ്പി​ച്ച​ത്.​ ​മു​ൻ​ ​സ​ർ​ക്കാ​ർ​ ​നി​യ​മി​ച്ച​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​അ​മു​സ്ലിം​ക​ളെ​ ​ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​അ​മു​സ്ളീം​ ​അം​ഗ​ങ്ങ​ളെ​ ​ഉ​ൾ​പ്പെ​ടു​ത്താ​ത്ത​ത് ​പു​തി​യ​ ​സ​ർ​ക്കാ​ർ​ ​വ​ന്ന​തു​കൊ​ണ്ടാ​ണെ​ന്നും​ ​ബോ​ധി​പ്പി​ച്ചു.
വ​ഖ​ഫ് ​ബോ​ർ​ഡ് ​കൊ​ടു​ത്ത​ ​കേ​സി​ൽ​ ​അ​മു​സ്ളീ​ങ്ങ​ളെ​ ​അം​ഗ​ങ്ങ​ളാ​ക്കി​യ​ത് ​സു​പ്രീം​കോ​ട​തി​ ​റ​ദ്ദാ​ക്കാ​ൻ​ ​വി​സ​മ്മ​തി​ച്ചു.​ ​പ​ര​മാ​വ​ധി​ ​അ​മു​സ്ളീം​ ​അം​ഗ​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​ഏ​ഴി​ൽ​ ​നി​ന്ന് ​മൂ​ന്നാ​ക്കി.​ ​ഇ​തി​നെ​തി​രെ​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​ന​ൽ​കി​യ​ ​റി​വ്യു​ഹ​ർ​ജി​യി​ലാ​ണ് ​തീ​രു​മാ​നം​ ​വ​രാ​നു​ള്ള​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA