SignIn
Kerala Kaumudi Online
Monday, 13 July 2026 3.31 AM IST

ത​ടി​പ്പ​ണി​യിൽ സി​ങ്ക​പ്പെ​ണ്ണാ​ണ് ഈ​ ​സ്നേഹ

ss

കാ​സ​ർ​കോ​ട്:​ ​ക​രു​ത്തും​ ​ക​ര​വി​രു​തും​കൊ​ണ്ട് ​പു​രു​ഷ​ന്മാ​ർ​ ​ആ​ധി​പ​ത്യം​ ​ഉ​റ​പ്പി​ച്ചി​രു​ന്ന​ ​മ​ര​പ്പ​ണി​യി​ൽ​ ​ഉ​ളി​കൊ​ണ്ട് ​സ്വ​ന്തം​ ​കൈ​യൊ​പ്പ് ​ചാ​ർ​ത്തു​ക​യാ​ണ് ​കാ​സ​ർ​കോ​ട് ​ബോ​വി​ക്കാ​ന​ത്തെ​ ​സ്നേ​ഹ.​ ​കു​ട്ടി​ക്കാ​ല​ത്ത് ​കൗ​തു​കം​ ​കൊ​ണ്ടു​ ​തു​ട​ങ്ങി​യ​താ​ണ് ​അ​ച്ഛ​ന്റെ​ ​പാ​ത​യി​ലൂ​ടെ​യു​ള്ള​ ​യാ​ത്ര.​ ​ചെ​റി​യ​ ​പ്രാ​യ​ത്തി​ൽ​ ​മ​ര​ക്ക​ഷ്ണ​ങ്ങ​ൾ​ ​എ​ടു​ത്തു​ ​കൊ​ടു​ക്കാ​ൻ​ ​ഒ​പ്പം​ ​കൂ​ടി​യ​താ​ണ്.​ ​പ​തു​ക്കെ​ ​ഉ​ളി​യും​ ​ചു​റ്റി​ക​യും​ ​കൈ​യി​ലെ​ടു​ത്തു.​ ​അ​ച്ഛ​ൻ​ ​ത​ട​ഞ്ഞി​ല്ല,​ ​പ​ക​രം​ ​പ്രോ​ത്സാ​ഹി​പ്പി​ച്ചു.​ ​അ​ങ്ങ​നെ​ ​മ​ര​പ്പ​ണി​ ​പ​ഠി​ച്ചു.

ആ​റാം​ ​ക്ലാ​സ് ​മു​ത​ൽ​ ​സ്‌​കൂ​ൾ​ ​ശാ​സ്ത്ര​മേ​ള​ക​ളി​ൽ​ ​മ​ര​പ്പ​ണി​യി​ൽ​ ​മ​ത്സ​രി​ച്ച​ ​ഏ​ക​ ​പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു​ ​സ്‌​നേ​ഹ.​ ​ഹൈ​സ്‌​കൂ​ൾ​ ​ശാ​സ്ത്ര​മേ​ള​യി​ൽ​ ​എ​ത്തി​യ​പ്പോ​ൾ,​ ​മ​ത്സ​രി​ച്ച​ 40​ ​കു​ട്ടി​ക​ളി​ൽ​ ​ഏ​ക​ ​പെ​ൺ​കു​ട്ടി​യാ​യി.​ ​എ​ല്ലാ​യി​ട​ത്തും​ ​സ​മ്മാ​ന​ങ്ങ​ൾ​ ​നേ​ടി.

ക്ര​മേ​ണ​ ​ത​ടി​പ്പ​ണി​യെ​ ​ജീ​വി​ത​ത്തോ​ട് ​ചേ​ർ​ത്തു​വ​ച്ചു.​ ​ബി​രു​ദ​വും​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​ ​ഡി​പ്ലോ​മ​യും​ ​കൈ​യി​ലു​ണ്ടെ​ങ്കി​ലും​ ​ഫ​ർ​ണി​ച്ച​ർ​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​തി​ര​ക്കി​ലാ​ണ് ​ഈ​ 22​കാ​രി.​ 30​ ​വ​ർ​ഷ​മാ​യി​ ​മ​ര​പ്പ​ണി​ ​ചെ​യ്യു​ന്ന​ ​പി​താ​വ് ​ശ​ശി​ധ​ര​നാ​ണ് ​ഗു​രു.

ക​ണ​ക്കു​ ​പി​ഴ​യ്ക്ക​രു​ത്
മ​ര​ങ്ങ​ൾ​ ​ഉ​ളി​ ​കൊ​ണ്ട് ​സൈ​സ് ​ആ​ക്കി​ ​എ​ടു​ത്ത് ​കൃ​ത്യ​മാ​യ​ ​അ​ള​വി​ൽ​ ​സ്നേ​ഹ​ ​ത​ന്നെ​ ​ഉ​രു​പ്പ​ടി​ക​ൾ​ ​പ​ണി​യും.​ ​എ​ല്ലാം​ ​ക​ണ​ക്കി​ന്റെ​ ​വി​സ്മ​യ​മാ​ണെ​ന്നും​ ​ചെ​റി​യ​ ​പി​ഴ​വു​പോ​ലും​ ​പൂ​ർ​ണ​ത​ ​ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്നും​ ​സ്‌​നേ​ഹ​ ​പ​റ​യു​ന്നു.​ ​പ​ഠി​ച്ച​ ​സ്‌​കൂ​ളും​ ​വീ​ടും​ ​എ​ല്ലാം​ ​കൊ​വി​ഡ് ​സ​മ​യ​ത്ത് ​മ​ര​ത്തി​ൽ​ ​ചെ​റു​രൂ​പ​ങ്ങ​ളാ​യി​ ​നി​ർ​മ്മി​ച്ച് ​വി​സ്മ​യി​പ്പി​ച്ചി​രു​ന്നു.​ ​പ്ല​സ് ​ടു​ ​പ​ഠി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​മ​ര​പ്പ​ണി​ക്ക് ​ഇ​ട​വേ​ള​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ബി​രു​ദ​വും​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​യി​ൽ​ ​ഡി​പ്ലോ​മ​യും​ ​നേ​ടി​ ​വീ​ണ്ടും​ ​മ​ര​പ്പ​ണി​ ​തു​ട​രു​ന്നു.​ ​സം​ശ​യം​ ​തോ​ന്നി​യാ​ൽ​ ​എ​ന്തി​നും​ ​ഏ​തി​നും​ ​കൂ​ടെ​ ​നി​ൽ​ക്കാ​ൻ​ ​അ​ച്ഛ​ൻ​ ​ശ​ശി​ധ​ര​ൻ​ ​ഒ​പ്പ​മു​ണ്ട്.​ ​പ​ഠി​ച്ച​ ​മേ​ഖ​ല​യി​ൽ​ ​ജോ​ലി​ ​ല​ഭി​ച്ചാ​ലും​ ​പ്രാ​ണ​നാ​യ​ ​മ​ര​പ്പ​ണി​ ​ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന​ ​ഉ​റ​ച്ച​ ​തീ​രു​മാ​ന​ത്തി​ലാ​ണ് ​സ്നേ​ഹ.​ ​അ​മ്മ​ ​സ്മി​ത​യും​ ​പി​ന്തു​ണ​യു​മാ​യി​ ​ഒ​പ്പ​മു​ണ്ട്.

​ആ​ണു​ങ്ങ​ൾ​ ​മാ​ത്ര​മു​ള്ള​ ​ഈ​ ​രം​ഗ​ത്തേ​ക്ക് ​എ​ത്തി​യ​പ്പോ​ൾ​ ​സ​ന്തോ​ഷം​ ​തോ​ന്നി,​ ​ഒ​രു​ ​പെ​ണ്ണ് ​ആ​യ​തി​നാ​ൽ​ ​ന​ല്ല​ ​സ​പ്പോ​ർ​ട്ടാ​ണ് ​ല​ഭി​ക്കു​ന്ന​ത്.
-​സ്നേഹ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNEHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA