SignIn
Kerala Kaumudi Online
Saturday, 30 May 2026 9.52 PM IST

ഫേസ്‌വാഷോ മോയിസ്‌‌ചറൈസറോ ഒന്നും ഉപയോഗിക്കില്ല, കാരണം വ്യക്തമാക്കി കോടീശ്വരപുത്രി ഇഷ അംബാനി

isha-ambani

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകളായ ഇഷ അംബാനിയുടെ സിമ്പിൾ ലുക്ക് എപ്പോഴും ശ്രദ്ധനേടാറുണ്ട്. ഏഷ്യയിലെ ഏറ്റവും ധനികരിൽ ഒരാളായിരുന്നിട്ടും മിക്കപ്പോഴും മേക്കപ്പില്ലാതെയാണ് ഇഷ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. വളരെ ലളിതമായ സൗന്ദര്യസംരക്ഷണമാണ് ഇഷ പിന്തുടരുന്നത്.

ഒരു അഭിമുഖത്തിൽ താൻ സൗന്ദര്യ സംരക്ഷണം ചെയ്യാറില്ലെന്ന് ഇഷ വെളിപ്പെടുത്തിയിട്ടുണ്ട്. 'ചർമ്മത്തിനുവേണ്ടി ഞാനൊന്നും ചെയ്യാറില്ല. ഫേസ്‌വാഷ്, മോയിസ്‌‌ചറൈസർ, എസ്‌പിഎഫ് എന്നിങ്ങനെ ഒന്നും ഉപയോഗിക്കാറില്ല'- എന്നായിരുന്നു ഇഷ പറഞ്ഞത്. തന്റെ ചർമ്മം കഴിയുന്നത്ര സ്വാഭാവികമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കോടീശ്വരപുത്രി വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ് അംബാനി, ഇഷ അംബാനി, അനന്ദ് അംബാനി അങ്ങനെ അംബാനി കുടുംബത്തിലെ ഓരോ അംഗവും ബിസിനസ് രംഗത്ത് വിവിധ ചുമതലകൾ വഹിക്കുന്നുണ്ട്. റിലയൻസ് റീട്ടെയിലിന്റെ മാനേജിംഗ് ഡയറക്‌ടറായ ഇഷ അംബാനി റീട്ടെയിൽ, ആഡംബര വ്യവസായ മേഖലയിൽ സ്വന്തമായി മുദ്ര പതിപ്പിപ്പിച്ച വ്യക്തി കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ISHA AMBANI, AMBANI MAKEUP, ISHA SKINCARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY