SignIn
Kerala Kaumudi Online
Saturday, 30 May 2026 7.54 PM IST

കവിത ഓർമ്മകൾ

s

ഓർമ്മകൾ

 ദീപാറാണി. പി.എസ്

എന്റെ വിദ്യാലയമെന്നു ഞാനോർക്കുമ്പോൾ

നിറമോലുമോർമ്മകൾ ഓടിയെത്തും

എന്നുമെൻ മനസിന്റെ അകതാരിൽ നിന്നുമാ

മധുരിക്കുമോർമ്മകൾ ഓടിയെത്തും

ഇടവപ്പാതി തുടികൊട്ടിയാർക്കുമ്പോൾ

പുത്തൻ മണമോലും പുസ്തകങ്ങൾ

പുതുമണമേകുന്ന സഞ്ചിയിൽ ഭദ്രമായ്

പെൻസിലും പേനയും ഒപ്പം വച്ചു,

പുത്തനുടുപ്പും അണിഞ്ഞൊരുങ്ങി…

ഇലപ്പൊതി ചോറുമെടുത്തുവച്ചു

അമ്മതന്നുമ്മയും കവിളിൽ വാങ്ങി

അച്ഛന്റെ കൈയും പിടിച്ചു മെല്ലെ

പുത്തൻ കുടയും നിവർത്തി മെല്ലെ

വിദ്യാലയത്തിലേക്ക് യാത്രയായി

ഇടവഴി പലവഴി താണ്ടി മെല്ലേ

ഒരുപാടു ദൂരം നടന്നു നീങ്ങി

ഇടവിട്ടു പെയ്യുന്ന ചാറ്റൽ മഴ

നനവിന്റെ സുഖവുമിടയ്ക്കറിഞ്ഞു

പാടവരമ്പത്തെ മഷിത്തണ്ടു കൈകളിൽ

ഭദ്രമായ് മെല്ലെ തെരുപ്പിടിച്ചും

വിദ്യാലയത്തിന്റെ മുന്നിലേക്ക്

സന്തോഷത്തോടെ നടന്നു നീങ്ങി

വർഷങ്ങളെത്ര കടന്നു പോയെന്നിട്ടും

സുഖമുള്ളൊരോർമ്മയെൻ വിദ്യാലയം

എന്നെ ഞാനാക്കിയ പുണ്യക്ഷേത്രം!

നല്ല ഗുരുക്കന്മാർ തന്ന പാഠം

ജീവിത വിജയത്തിൻ നാന്ദിയായി...

സരസ്വതീ ക്ഷേത്രമേ, നന്ദി മാത്രം!

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POEM, POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY