അമ്പലപ്പുഴ: സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടാൻ ആഗ്രഹിച്ചു നടക്കുന്നവരാണെന്നും അതിനാൽ തന്നെ പരാതിപ്പെടുകയില്ല എന്നുമുള്ള ആർ.എസ്.എസ് നേതാവ് ടി.ജി.മോഹൻദാസിന്റെ പ്രസ്താവന സ്ത്രീകളെ അങ്ങേയറ്റം അപമാനിക്കുന്നതും വിദ്വേഷം പടർത്തുന്നതുമാണ്. ഇത് ഒരു ബലാത്സംഗ കുറ്റവാളിയുടെ ന്യായീകരണ ഭാഷയാണ്. കുറ്റകൃത്യങ്ങൾക്ക് വലിയ പ്രേരണ നൽകുന്നതുമാണ്. ഇത്തരത്തിൽ അശ്ലീല പരാമർശങ്ങളാൽ സ്ത്രീകളെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാണ്. മാത്രമല്ല, സമരം ചെയ്തവരെയെല്ലാം വെടിവച്ചു കൊല്ലണമെന്നുള്ള അദ്ദേഹത്തിന്റെ പരാമർശം ഭരണഘടനാ വിരുദ്ധമാണെന്നും മോഹൻദാസിനെ അറസ്റ്റ് ചെയ്യണമെന്നും അഖിലേന്ത്യാമഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് എസ്. സൗഭാഗ്യകുമാരി സെക്രട്ടറി കെ.എം.ബീവി എന്നിവർആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |