ആലപ്പുഴ:ടോക്കിംഗ് പാർലറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊണ്ണൂറിലധികം മുതിർന്ന പൗരന്മാർ പങ്കെടുക്കുന്ന ഹൗസ്ബോട്ട് യാത്ര നാളെ നടക്കും. എ.ഡി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഡോ.കെ.എസ്. മനോജ്, മറിയാമ്മ സോളമൻ, അരുൺ ക്ലീറ്റസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സഹായസംഘം ഒപ്പമുണ്ടാകും.വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കരുവറ്റ ജയപ്രകാശ്, തൃക്കുന്നപ്പുഴ രാജേഷ് എന്നിവർ ചിരിയുടെ വിരുന്നൊരുക്കും.
തുറവൂർ വിജയനാഥിന്റെ നേതൃത്വത്തിൽ ചിരിയോഗ നടക്കും.
കെ.പി.എ.സി. മോഹന്റെ നേതൃത്വത്തിൽ ഗാനമേള, ഒപ്പന, തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |