ആലപ്പുഴ: റവന്യൂ വകുപ്പിന്റെ ജില്ലയിലെ പ്രവർത്തനങ്ങളുടെ അവലോകനയോഗം വ്യാഴാഴ്ച റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേരും.ഉച്ചക്ക് 2ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ തഹസിൽദാർമാർ,സ്‌പെഷ്യൽ തഹസിൽദാർമാർ,ഡെപ്യൂട്ടി തഹസിൽദാർമാർ,സീനിയർ സൂപ്രണ്ടുമാർ, ജൂനിയർ സൂപ്രണ്ടുമാർ,ഡിജിറ്റൽ സർവെ നോഡൽ ഓഫീസർ തുടങ്ങിയവർ പങ്കെടുക്കും.മന്ത്രി ഓൺലൈനിൽ വില്ലേജ് ഓഫീസർമാരുമായി സംവദിക്കും.പട്ടയ വിതരണത്തിന്റെ നിലവിലെ സ്ഥിതി, കൈയ്യേറ്റം ഒഴിപ്പിക്കൽ,ഡിജിറ്റൽ റീ സർവേ പ്രവർത്തനങ്ങൾ, ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പുരോഗതി,സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം തുടങ്ങിയവ വിലയിരുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |