ആലപ്പുഴ: ഹരിപ്പാട് സ്വദേശിയുടെ മൃതദേഹം ബന്ധുക്കളെ അറിക്കാതെ മറവ് ചെയ്തതായി പരാതി. തമിഴ്നാട്ടിൽ താമസിച്ചിരുന്ന കരുവാറ്റ സ്വദേശി വിജിത്തിന്റെ മൃതദേഹമാണ് ബന്ധുക്കൾ അറിയാതെ സംസ്കരിച്ചത്. ഹരിപ്പാട് സ്വദേശിയായ യുവതി ഭാര്യയെന്ന വ്യാജേന കൃഷ്ണഗിരി റായ്ക്കാട്ടൈ പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് വിജിത്തിന്റെ മൃതദേഹം ഏറ്റുവാങ്ങിയെന്നാണ് ബന്ധുക്കൾ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ഡിസംബറിലാണ് വിജിത്ത് മരിച്ചത്. തൂങ്ങിമരിച്ചതയാണ് പൊലീസ് രേഖകളിലുള്ളത്. എന്നാൽ ഈ വിവരം കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ അറിയുന്നത്. വിജിത്തിനെ പറ്റി യാതൊരു വിവരമില്ലാത്തിതിനെ തുടർന്ന് ബന്ധുക്കൾ അയാൾ ജോലി ചെയ്തിരുന്ന കമ്പനിയിൽ അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. മൃതദേഹം ഏറ്റുവാങ്ങിയ സ്ത്രീ ഹൊസൂർ പൊതുസ്മശാനത്തിൽ സംസ്കരിച്ചതായും പരാതിയിൽ പറയുന്നു. യുവതിക്ക് സഹായിയായി ചെങ്ങന്നൂർ സ്വദേശിയുമൊപ്പമുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |