
കൊച്ചി: എയിംസ് എറണാകുളം ജില്ലയിൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ ജില്ലാ കമ്മിറ്റി പ്രധാനമന്ത്രിക്ക് ആയിരം കത്തുകൾ അയച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ കത്ത് നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, കെ.കെ. വാമലോചനൻ, രാധാകൃഷ്ണൻ കടവുങ്കൽ, കെ.എസ് ദിലീപ്കുമാർ, നോബി പോൾ, കെ.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏലൂരിലെ ഫാക്ടിന്റെ 1600 ഏക്കർ ഭൂമിയിൽ കാടുപിടിച്ചു കിടക്കുന്ന 600 ഏക്കർ എയിംസിന് ഉപയോഗിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |