
കൊച്ചി: ഓറൽ ക്യാൻസർ പ്രതിരോധിക്കുന്നതിനായി ഇന്ത്യൻ ദന്തൽ അസോസിയേഷൻ (ഐ.ഡി.എ) ആവിഷ്കരിച്ച ‘ഐ.ഡി.എ കാൻവിൻ’ പദ്ധതിക്ക് തുടക്കമായി. വായയിലെ ക്യാൻസർ പ്രാരംഭഘട്ടത്തിൽ കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കുകയാണ് ലക്ഷ്യം. സമീപത്തുള്ള ഡെന്റിസ്റ്റുകളെ കണ്ടെത്താൻ സഹായിക്കുന്ന www.idasparsh.com പോർട്ടലും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി സഹകരിച്ച് പരിശോധനകൾക്കും രോഗവിവരങ്ങൾ രേഖപ്പെടുത്തുന്നതിനും സംസ്ഥാനവ്യാപകമായി ഏകീകൃതരീതി നടപ്പിലാക്കുമെന്ന് ഡോ. കെ. സുബാഷ് മാധവൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡോ. മീര ഗോപാലകൃഷ്ണൻ, ഡോ. വിവേക് നാരായണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |