
കൊച്ചി: കേന്ദ്ര യുവജനകാര്യ- കായിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊൽക്കത്ത ദി നിയോട്ടിയ യൂണിവേഴ്സിറ്റിയിൽ മാർച്ച് 10 മുതൽ 16വരെ നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പിൽ (എൻ.ഐ.സി) കേരളത്തിൽ നിന്നുള്ള എൻ.എസ്.എസ് സംഘം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് വിദ്യാർത്ഥികളും കണ്ടിജന്റ് ലീഡറുമടങ്ങുന്ന സംഘമാണ് ക്യാമ്പിൽ പങ്കെടുത്തത്. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല ഓഷ്യൻ എൻജിനിയറിംഗ് വിഭാഗം മേധാവി അസിസ്റ്റന്റ് പ്രൊഫസർ ഡോ.അതുൽ കൃഷ്ണ സംഘത്തെ നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |