
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്ത് നൽകി. തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപനം അനുസരിച്ച് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23 ആണ്. ഇന്നലെ പെരുന്നാൾ അവധിയും നാളെ ഞായറാഴ്ചയുമായതിനാൽ പത്രിക സമർപ്പിക്കാനുള്ള സമയം ഗണ്യമായി കുറയും. ബന്ധപ്പട്ട രേഖകളുൾപ്പെടെ അധികൃതരിൽ നിന്ന് ശേഖരിച്ച് സമർപ്പിക്കേണ്ട സാഹചര്യത്തിൽ പത്രിക സമർപ്പണ തീയതി നീട്ടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |