SignIn
Kerala Kaumudi Online
Friday, 24 April 2026 6.08 PM IST

പത്രിക നൽകി സ്ഥാനാർത്ഥികൾ

Increase Font Size Decrease Font Size Print Page
election

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിലെ വിവിധ മുന്നണി സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. ഇന്നലെയാണ് ഏറെപ്പേരും പത്രിക നൽകിയത്. ഇതുവരെ 14 നിയോജക മണ്ഡലങ്ങളിലായി 24 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ നിന്ന് പ്രകടനമായെത്തിയാണ് സ്ഥാനാർത്ഥികൾ വരണാധികാരികൾക്ക് മുൻപാകെ പത്രിക നൽകിയത്.

അങ്കമാലിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം. ജോൺ, ഇടതു സ്ഥാനാർത്ഥി സാജു പോൾ, എൻ.ഡി.എ സ്ഥാനാർത്ഥി പ്രോമി കുര്യാക്കോസ്, ആലുവയിടെ ഇടതു സ്ഥാനാർത്ഥി എ.എം. ആരിഫ്, യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത്, എൻ.ഡി.എ സ്ഥാനാർത്ഥി എം.എ. ബ്രഹ്മരാജ്, കളമശേരിയിലെ ഇടതു സ്ഥാനാർത്ഥി പി. രാജീവ്, യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൾ ഗഫൂർ, പറവൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഇ.ടി. ടൈസൺ, കൊച്ചിയിലെ ഇടതു- വലതു സ്ഥാനാർത്ഥികളായ കെ.ജെ. മാക്‌സി, മുഹമ്മദ് ഷിയാസ്, തൃപ്പൂണിത്തുറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണൻ, യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയ്, തൃക്കാക്കര ഇടതു സ്ഥാനാർത്ഥി അഡ്വ.പുഷ്പ ദാസ്, പിറവത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ്, കോതമംഗലത്തെ ഇടതു സ്ഥാനാർത്ഥി ആന്റണി ജോൺ എന്നിവരാണ് ഇന്നലെ പത്രിക സമർപ്പിച്ചവരിൽ പ്രമുഖർ.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.