
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാദ്ധ്യമങ്ങളിലെ സ്ഥാനാർത്ഥി പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിംഗ് കമ്മിറ്റിയുടെ (എം.സി.എം.സി) മുൻകൂർ അനുമതി നിർബന്ധം. അംഗീകൃത രാഷ്ട്രീയ പാർട്ടികൾ പരസ്യം നൽകുന്നതിന് മൂന്ന് ദിവസം മുൻപും മറ്റുള്ളവർ ഏഴ് ദിവസം മുൻപും അപേക്ഷിക്കണം. വോട്ടെടുപ്പ് ദിവസവും തലേന്നും പത്രങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് രണ്ട് ദിവസം മുൻപ് അനുമതി വാങ്ങണം. വിവരങ്ങൾക്ക്: മെമ്പർ സെക്രട്ടറി (+919446311427), അസിസ്റ്റന്റ് എഡിറ്റർ (+919946062939), അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (8762485075). ഇമെയിൽ: ernakulam2026@gmail.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |