
കൊച്ചി: ശ്രീരാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും ആഗോള അദ്ധ്യക്ഷൻ സ്വാമി ഗൗതമാനന്ദജി മഹാരാജ് ചൊവ്വാഴ്ച കൊച്ചിയിലെത്തും. രാവിലെ 10ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വൈറ്റില ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷൻ സ്വാമി ഭുവനാത്മാനന്ദ മഹാരാജും കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ അദ്ധ്യക്ഷൻ സ്വാമി ശ്രീ വിദ്യാനന്ദ മഹാരാജും ഭക്തരും ചേർന്നു സ്വീകരിക്കും. 11.30 ന് വൈറ്റില ശ്രീരാമകൃഷ്ണ മഠത്തിൽ എത്തും. 12ന് ഇവിടെ വിവേക ധാമം സാമൂഹ്യക്ഷേമ കേന്ദ്രത്തിന്റെ ശിലാപൂജ നിർവ്വഹിക്കും. വൈകിട്ട് 4.30ന് കാലടി ആശ്രമത്തിലേക്ക് തിരിക്കും. അവിടെ വിശ്വക്ഷേത്രത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിലും ശ്രീരാമകൃഷ്ണഭക്ത സമ്മേളനത്തിലും പങ്കെടുത്ത് 27ന് കൊൽക്കത്തയിലേയ്ക്ക് മടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |