
ആലുവ: വിശുദ്ധ വാരത്തിൽ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നടത്തുന്ന അൽമായ ധ്യാനം 112 വർഷം പൂർത്തിയാക്കുന്നു. 1915ൽ എറണാകുളം സെന്റ് ആൽബർട്ട് സ്കൂളിലാണ് അൽമായ ധ്യാനം ആരംഭിച്ചത്. മംഗലപ്പുഴയിലേക്ക് സെമിനാരി മാറ്റിയ ശേഷം 94 വർഷങ്ങളായി ഇവിടെയാണ്. ഫാ. പോളി കണ്ണമുഴ നയിക്കുന്ന ധ്യാനം ഏപ്രിൽ ഒന്നിന് ആരംഭിക്കും. നാലിന് അവസാനിക്കും. പൂർണമായും ഇംഗ്ലീഷിലുള്ള ധ്യാനം പുരുഷന്മാർക്ക് മാത്രമാണ്. പെരിയാറിന് തീരത്തെ പ്രകൃതിസുന്ദരമായ സെമിനാരിയിലെ പ്രശാന്തമായ അന്തരീക്ഷത്തിൽ നടക്കുന്ന ധ്യാനത്തിൽ പങ്കെടുക്കാൻ മാർച്ച് 27ന് മുമ്പ് https://tinyurl.com/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |