SignIn
Kerala Kaumudi Online
Saturday, 27 June 2026 1.57 AM IST

ശ്രീനിജിന്റെ രണ്ടാം ഘട്ട പര്യടനം

pv

കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. ശ്രീനിജിന്റെ രണ്ടാംഘട്ട പര്യടനത്തിന് തുടക്കമായി. മഴുവന്നൂർ, കുന്നത്തുനാട്, വാഴക്കുളം, തിരുവാണിയൂർ പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. മഴുവന്നൂരിൽ ഐരാപുരം റബർപാർക്ക് നഗറിൽ വീടുകൾ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. വാഴക്കുളത്ത് മാറമ്പിള്ളി 66-ാം നഗർ, മുടിക്കൽ, ചെറുവേലിക്കുന്ന് എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ട് പിന്തുണ തേടി. മുള്ളൻകുന്ന് അൽഫുർ ഖാസ കോളേജും സന്ദർശിച്ചു. വി.കെ. അജിതൻ, പി.വി. ഐസക്ക്, അമൃത സനൂപ്, സി.എ. അഷറഫ്, എൻ.വി. വാസു, പി.എം.നിതീഷ്, വത്സ എൽദോ, ടി.വി. വിജു, കെ.എ. മാധവൻ, എൻ.എസ്. സജീവൻ, കെ. സനൽകുമാർ, ടി.കെ. സന്തോഷ്, പി.എൻ. കൃഷ്ണൻ, പി.പി. സാദിഖ്, വി.എം. ഷംനാദ്, ഹമീദ് കോട്ടപുറം, കെ.കെ. സുനിത എന്നിവർ ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL