കൊച്ചി: ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ളയുടെ 255-ാമത്തെ പുസ്തകം 'ചിരിയും ചിന്തയും കറുത്തകോട്ടിൽ" ഏപ്രിൽ 20ന് അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്യും. വൈകിട്ട് 4.30ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മനു പുസ്തകം ഏറ്റുവാങ്ങും. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് അദ്ധ്യക്ഷനാകും. സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പായിപ്ര രാധാകൃഷ്ണൻ, അഡ്വ. പിയൂഷ് കൊറ്റം, പ്രൊഫ. ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, അഡ്വ. ജോസഫ് തോമസ്, സി.ജി. രാജഗോപാൽ എന്നിവർ സംസാരിക്കും. അഡ്വ. പി.എസ്. ശ്രീധരൻ പിള്ള മറുപടി പ്രസംഗം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |