
കൊച്ചി: മലങ്കര മൽപ്പാനും സഭാ വക്താവുമായ ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്‌ക്കോപ്പയുടെ എഴുപതാം പിറന്നാൾ ആഘോഷം ഇന്ന് പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ നടക്കും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പിറന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് മുന്നോടിയായി ഇടവകയിലെ 21 കുടുംബയൂണിറ്റുകളുടെ സംയുക്തവാർഷികത്തിൽ സപ്തതി നിറവിലുള്ള ഇടവകാംഗങ്ങളെ ആദരിക്കും. സപ്തതി ആഘോഷത്തിന്റെ ഭാഗമായി ഹൃദയശസ്ത്രക്രിയ സഹായ പദ്ധതിയും പ്രഖ്യാപിക്കുമെന്ന് സഹവികാരിമാരായ ഫാ.പോൾ ജോൺ കോനാട്ട്, ഫാ.ടോം ബേബി, ഫാ.ജോൺ പുത്തൂരാൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |