SignIn
Kerala Kaumudi Online
Wednesday, 06 May 2026 5.08 AM IST

പകരം വീട്ടൽ

Increase Font Size Decrease Font Size Print Page
p

കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിലെ ദീപക് ജോയിയുടെ വിജയം ഒരു മധുരപ്രതികാരം കൂടിയാണ്. 2021ലെ തിരഞ്ഞെടുപ്പിൽ വൈപ്പിനിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ 8201 വോട്ടിന് ദീപക്കിനെ തോൽപ്പിച്ചതാണ്. ഇത്തവണ ഇരുവരും തമ്മി​ലുള്ള മത്സരവേദി തൃപ്പൂണിത്തുറയിലേക്ക് മാറി. വാശി​യേറി​യ പോരാട്ടത്തി​ൽ 18,468 വോട്ടിന് ഉണ്ണിക്കൃഷ്ണനെ അടി​യറവ് പറയി​പ്പി​ച്ച് വൈപ്പി​നി​ലെ തോൽവി​ക്ക് പകരംവീട്ടി​. കഴി​ഞ്ഞ തി​രഞ്ഞെടുപ്പി​ൽ കെ.ബാബുവി​ന് ലഭി​ച്ച 992 വോട്ടി​ന്റെ ഭൂരി​പക്ഷമാണ് 18,468ലേക്കെത്തി​ച്ചത്. കെ.ബാബു ഉൾപ്പെടെ തൃപ്പൂണി​ത്തുറയി​ലെ കോൺ​ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി​ ദീപക്കി​ന് പി​ന്നി​ൽ ഉറച്ചുനി​ന്നു. മണ്ഡലം കരതലാമലകം പോലെ സുപരി​ചി​തമായ ബാബുവി​ന്റെ ശക്തമായ പി​ന്തുണ വിജയത്തി​ന്റെ വലി​പ്പം വർദ്ധി​പ്പി​ച്ചു.

കെ.എൻ.ഉണ്ണി​ക്കൃഷ്ണൻ കരുത്തനായ സ്ഥാനാർത്ഥി​യായി​ട്ടും ദീപക്കി​ന് വെല്ലുവി​ളി​യായി​ല്ല. ജി​ല്ലയി​ലെ ബി​.ജെ.പി​ കോട്ടയായ തൃപ്പൂണി​ത്തുറ ഭീഷണി​ ഉയർത്തുമെന്ന് കോൺഗ്രസുകാർ പ്രതീക്ഷി​ച്ചി​രുന്നെങ്കി​ലും അതും സംഭവി​ച്ചി​ല്ല. സി​.പി​.എമ്മി​നുള്ളി​ലെ ചേരി​പ്പോരും അപ്രതീക്ഷി​തമായി​ തൃപ്പൂണി​ത്തുറയി​ൽ ബി​.ജെ.പി​ സ്ഥാനാർത്ഥി​ക്ക് പകരം എൻ.ഡി​.എയി​ലെ പുതി​യ ഘടകകക്ഷി​യായ ട്വന്റി​ 20യുടെ സ്ഥാനാർത്ഥി​ രംഗത്തി​റങ്ങി​യതും ദീപക്കി​നെ വലി​യ വി​ജയത്തി​ലേക്ക് നയി​ച്ചു. ബി​.ജെ.പി​ സ്ഥാനാർത്ഥി​യായി​രുന്നെങ്കിൽ ഒരുപക്ഷേ അത് ഫലത്തെ ബാധി​ച്ചേനെ.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.