SignIn
Kerala Kaumudi Online
Sunday, 31 May 2026 10.12 AM IST

അങ്കമാലിയിൽ ഇന്ന് നിക്ഷേപകരുടെ പ്രതിഷേധം

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽനിന്ന് 96 കോടിയോളം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നിക്ഷേപകരെ വഞ്ചിച്ചവർക്കെതിരെ നിക്ഷേപ സംരക്ഷണ സമിതി ഇന്ന് കരിങ്കൊടി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും ആരംഭിക്കും. തട്ടിപ്പുകാരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ തുടർച്ചയായ സമരമുറകൾ സംഘടിപ്പിക്കുമെന്ന് സമിതി പ്രസിഡന്റ് പി.എ. തോമസും സെക്രട്ടറി കെ.വി. യോഹന്നാനും അറിയിച്ചു. രാവിലെ നടക്കുന്ന പ്രതിഷേധ ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പി.എ.തോമസ് അദ്ധ്യക്ഷനാകും.

വ്യാജരേഖകളും ആധാരങ്ങളും ചമച്ച് ഭൂമാഫിയ സംഘം കോടികൾ തട്ടിയെടുത്തതാണ് പ്രതിസന്ധിക്ക് കാരണം. വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നാണ് സമിതിയുടെ പ്രധാന ആവശ്യം. പണം നഷ്ടപ്പെട്ട സഹകാരികൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും സംരക്ഷണ സമിതി നേതാക്കൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL