
കാഞ്ഞങ്ങാട്: ഡോ. രാജൻ മെമ്മോറിയൽ പെയിൻ - പാലിയേറ്റീവ് കെയർ സൊസൈറ്റി നഗരസഭയിലെ പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും നൽകി. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ടി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാനും സൊസൈറ്റി രക്ഷാധികാരികമായ വി.വി രമേശൻ മുഖ്യാതിഥിയായി. ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. പി. ശ്രീകല, കൗൺസിലർമാരായ എം.എ രേഷ്മ, ടി.കെ സവിതകുമാരി, ഡോ. യു. കൃഷ്ണകുമാരി, സൊസൈറ്റി രക്ഷാധികാരികളായ എം. ശ്രീകണ്ഠൻ നായർ, മല്ലിക രാജൻ, കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡന്റ് എം. മനോജ് കുമാർ, ഹൊസ്ദുർഗ് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ. ശ്രീധരൻ, കാഞ്ഞങ്ങാട് ലയൺസ് ക്ലബ് പ്രസിഡന്റ് ജോയ് ജോസഫ്, സൊസൈറ്റി വൈസ് പ്രസിഡന്റ് പി.വി ബാലൻ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി കെ.ടി ജോഷി മോൻ സ്വാഗതവും സി. കുഞ്ഞിരാമൻ നായർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |