SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.47 AM IST

വെള്ളിത്തിളക്കത്തിൽ ഏരുവേശി

award

പയ്യാവൂർ: ടി.ബി മുക്ത പഞ്ചായത്തിനുള്ള വെള്ളി മെഡലിന് അർഹതനേടി എരുവേശി പഞ്ചായത്ത്. 2025 ലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർ‌ഡ് മന്ത്രി സണ്ണി ജോസഫിൽ നിന്നും

. പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ, വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടെസി ഇമ്മാനുവൽ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.രാജേഷ് ബാബു, ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.ദീപ, ജെ.ശ്രീനിവാസ്, പി.പ്രകാശൻ, നഴ്സിംഗ് ഓഫീസർ മിനു കുഞ്ഞുമോൻ, എം.എൽ.എസ്.പി അലീന കെ.ജോർജ് , എന്നിവർ ഏറ്റുവാങ്ങി. ക്ഷയരോഗികൾക്ക് അവരുടെ ചികിത്സാ കാലയളവിൽ പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായുള്ള നിക്ഷയ് മിത്ര ഭക്ഷ്യക്കിറ്റുകൾ വ്യക്തികൾ, ക്ലബുകൾ കൂട്ടായ്മകൾ എന്നിവർ സ്‌പോൺസർ ചെയ്തിരുന്നു. അവരിൽ ചെമ്പേരി ലയൺസ് ക്ലബ്, നെല്ലിക്കുറ്റി മാതൃവേദി എന്നീ സംഘടനകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL