
മാതമംഗലം : കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങൾക്കും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണക്കോടികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണക്കോടികൾ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി. പി.ദാമോദരൻ ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. നാരായണൻ, എം.നിഷ, ടി.വി.മോഹനൻ, സെക്രട്ടറി ടി.ഷിബു കരുൺ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഓണാഘോഷ പരിപാടികൾ നടന്നു. ഓണപ്പൂക്കളം ഓണസദ്യ വിവിധങ്ങളായ കലാകായിക മത്സരങ്ങൾ തിരുവാതിരക്കളി തുടങ്ങിയവയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |