കാഞ്ഞങ്ങാട്: എൻ.ഡി.എ ഇലക്ഷൻ കമ്മിറ്റി ഓഫീസ് തട്ടുമ്മലിൽ സ്ഥാനാർത്ഥി എം. ബൽരാജ് ഉദ്ഘാടനം ചെയ്തു. പുതുതായി പാർട്ടിയിലെത്തിയ സി.പി.ഐ പ്രവർത്തകരായ ദീപുമോൻ ജോസ്, ഒ.കെ തോമസ് എന്നിവർക്ക് സ്ഥാനാർത്ഥി മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി അദ്ധ്യക്ഷനായി. കർഷകമോർച്ച സംസ്ഥാന സെക്രട്ടറി വി. കുഞ്ഞിക്കണ്ണൻ ബളാൽ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ടി.വി രമണി, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.ആർ സുകന്യ, രാജി ദേവി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.കെ വേണുഗോപാൽ സ്വാഗതവും ശ്രീജിത്ത് പറക്കളായി നന്ദിയും പറഞ്ഞു. പരപ്പയിലും മലോത്തും നടന്ന റോഡ് ഷോകളിലും സ്ഥാനാർത്ഥി പങ്കെടുത്തു. ചന്ദ്രൻ പൈക്ക, പ്രമോദ് വർണ്ണം, വി.സി പദ്മനാഭൻ, മധു വട്ടിപ്പുന്ന, സാജൻ പുഞ്ച, സാവിത്രി ശങ്കരൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |