കാഞ്ഞങ്ങാട്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ ഉറപ്പാക്കിക്കൊണ്ട് ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ വെള്ളിക്കോത്ത് ജംഗ്ഷനിൽ തൊഴിലാളി കുടുംബ സംഗമം സംഘടിപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്ന് കുടുംബ സംഗമം അഭ്യർത്ഥിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം. പൊക്ലൻ അദ്ധ്യക്ഷനായി. ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി യു. ഉണ്ണി നായർ, ജില്ലാ കമ്മിറ്റി അംഗം യു.കെ പവിത്രൻ, ഡിവിഷൻ സെക്രട്ടറിമാരായ പ്രമോദ് മണലിൽ, ഉണ്ണി പാലത്തിങ്കൽ, സുനിൽ കുമാർ വേലാശ്വരം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി. രാഘവൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |