കാഞ്ഞങ്ങാട്: ബല്ല പാടശേഖരത്തിലെ കുറ്റിക്കാൽ വയലിൽ നടന്ന കൊയ്ത്തുത്സവം കണ്ണൂർ ഡിവൈ.എസ്.പി സി.കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാർ, ഐ.ടി പ്രൊഫഷണലുകൾ, പ്രവാസികൾ, വ്യാപാരികൾ എന്നിവർ കർഷകർക്കൊപ്പം തോളോട് തോൾ ചേർന്നാണ് വിത്തിട്ടത്. കഴിഞ്ഞ നവംബറിൽ നട്ട 'പൗർണമി' ഇനം നെല്ലാണ് കൊയ്ത്തിന് പാകമായത്. വിഷുവിന് വിഷരഹിതമായ തനി നാടൻ അരി മലയാളികളുടെ കൈകളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. 'ബല്ല റൈസി'ന് വിപണിയിൽ വലിയ പ്രിയമാണുള്ളത്. പി. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ കെ. ബാലകൃഷ്ണൻ, കെ.വി. രതീഷ്, എ. പ്രദീപ് കുമാർ, എൻ. ഗോപി, എൻ. മുരളി, മധു കവ്വായി എന്നിവർ സംസാരിച്ചു. എം. മനോജ് കുമാർ സ്വാഗതവും കെ.വി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |