SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

മുഖ്യമന്ത്രി പ്രഖ്യാപനം: കാസർകോട്ടും ആഹ്ലാദം

udf
നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് കാസർകോട് ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ നടത്തിയ ആഹ്ലാദപ്രകടനം

കാസർകോട്: വി.ഡി സതീശൻ നിയുക്ത കേരള മുഖ്യമന്ത്രിയായി നിയമിതനായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കാസർകോട് ജില്ലയിലെങ്ങും ആവേശ പ്രകടനം. കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും ആഹ്ളാദരവം മുഴക്കി റോഡിലിറങ്ങി. പ്രധാന പട്ടണങ്ങളിലും ഗ്രാമ പ്രദേശങ്ങളിൽ വരെ പ്രകടനങ്ങൾ നടന്നു. എ.ഐ.സി.സി യുടെ പ്രഖ്യാപനം പുറത്ത് വന്നയുടനെ പ്രവർത്തകർ തെരുവിൽ ഇറങ്ങിയിരുന്നു. മിക്കയിടങ്ങളിലും വൈകുന്നേരം ശക്തി പ്രകടനവുമുണ്ടായി.

ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചും മധുര പലഹാര വിതരണം നടത്തിയും നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. നൂറ് കണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. ജില്ലാ ചെയർമാൻ നിയുക്ത എം.എൽ.എ കല്ലട്ര മാഹിൻ ഹാജി, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ, മുൻ മന്ത്രി സി.ടി അഹമ്മദലി, മുൻ എം.എൽ.എ എൻ.എ നെല്ലിക്കുന്ന് എന്നിവർ നേതൃത്വം നൽകി. യു.ഡി.എഫ് നേതാക്കളായ എ. അബ്ദുൽ റഹ്മാൻ, എം.സി പ്രഭാകരൻ, അഡ്വ. എ. ഗോവിന്ദൻ നായർ, മാഹിൻ കേളോട്ട്, കെ. ഖാലിദ്, അഡ്വ. പി.വി സുരേഷ്, എം. രാജീവൻ നമ്പ്യാർ, ടി.എം ഇഖ്ബാൽ, അബ്ദുള്ള കുഞ്ഞി ചെർക്കള, പി.ബി ഷഫീഖ്, അർജുനൻ തായലങ്ങാടി, ഡോ. കെ.വി ശശിധരൻ, എം.എച്ച് മഹമൂദ്, അബ്ദുൽ റസാഖ് ചെർക്കള, ടി.ഇ മുക്താർ, മഹമൂദ് വട്ടയക്കാട്, അഷറഫ് എടനീർ, യു. വേലായുധൻ, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, ഉഷ അർജുനൻ, ഖാദർ മാന്യ, കെ.എം ബഷീർ, ബി.എ ഇസ്മായിൽ, സഹീർ ആസിഫ്, ജി. നാരായണൻ, ഹമീദ് ബദിര, ഹനീഫ് ചേരങ്കൈ, കെ.പി നാരായണൻ നായർ എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL