കാഞ്ഞങ്ങാട്: ജില്ലാ ഒളിമ്പിക് അസോസിയേഷൻ ആതിഥ്യമരുളുന്ന ആറ് ദിവസം നീണ്ടുനിൽകുന്ന മാർഷൽ ആർട്സ് ഫെസ്റ്റ് കാഞ്ഞങ്ങാട് മിനി ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. സംഘാടക സമിതി ചെയർമാൻ കൂടിയായ നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ. സൗമ്യ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി എം. അച്യുതൻ സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർ സേതു, ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഡോ. പി.കെ രാജശേഖരൻ, തൈക്കോണ്ടോ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, പി.പി കുഞ്ഞബ്ദുള്ള, പവിത്രൻ, പ്രസന്നൻ, സുരേഷ് മോഹൻ എന്നിവർ സംബന്ധിച്ചു. 19ന് സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് ഏഴോളം ആയോധന കലകളുടെ സംഗമം കാഞ്ഞങ്ങാട്ട് നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |