ഉദുമ: ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള 2026-27 വർഷത്തെ ഗ്രഡേഷൻ സന്ദർശനം ആരംഭിച്ചു. ഉദുമ ഗ്രാമപഞ്ചായത്തിലെ കാപ്പുംകയം അംബേദ്കർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ നിന്നായിരുന്നു തുടക്കം. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ കൺവീനറായ ഗ്രഡേഷൻ കമ്മിറ്റിയിൽ പി. വേണുഗോപാലൻ, സുനിൽ പട്ടേന, ടി.സി പ്രിയ എന്നിവർ അംഗങ്ങളാണ്. ഗ്രാന്റുകളുടെയും അലവൻസുകളുടെയും വിനിയോഗമാണ് പരിശോധിക്കുക. ഹൊസ്ദുർഗ് താലൂക്കിൽ സെപ്തംബർ 7ന് ഗ്രഡേഷൻ സമാപിക്കും. വെള്ളരിക്കുണ്ട് താലൂക്കിലെ ഗ്രഡേഷൻ സന്ദർശനം കള്ളാർ പഞ്ചായത്തിലെ പ്രതിഭ ലൈബ്രറിയിൽ ആരംഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. ദിലീപ് കുമാർ കൺവീനറായ കമ്മിറ്റിയിൽ ഒ.എം ബാലകൃഷ്ണൻ, എ.ആർ വിജയകുമാർ, റോഷിന എന്നിവർ അംഗങ്ങളാണ്. 10 ദിവസം നീളുന്ന സന്ദർശനം ആഗസ്റ്റ് 6ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |