കാഞ്ഞങ്ങാട്: ഈ മാസം 10, 11 തീയതികളിൽ പടന്നക്കാട് വെച്ച് നടക്കുന്ന കാസർകോട് റവന്യൂ ജില്ല ടി.ടി.ഐ ആൻഡ് അദ്ധ്യാപക കലോത്സവത്തിന്റെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി രമേശൻ, സ്കൂൾ മാനേജർ കെ.വി പ്രസാദിന് നൽകി നിർവഹിച്ചു. സ്വാഗത സംഘം കൺവീനർ പി. ലത, മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ ഒ. പ്രതീഷ്, കൺവീനർ കെ.വി ആശാലത, കെ. അരുൺകുമാർ എന്നിവർ സംസാരിച്ചു. പയ്യന്നൂരിലെ റൈറ്റ് ബ്രെയിൻ അഡ്വർടൈസിംഗ് സ്ഥാപന ഉടമ കെ. രാജഗോപാലനാണ് ലോഗോ രൂപകൽപ്പന ചെയ്തത്. 10 ലോഗോകൾ ലഭിച്ചു. ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ ചിത്രകലാ അദ്ധ്യാപകൻ ശ്യാം പ്രസാദ്, അശോകൻ ചിത്രലേഖ, പ്രഭാകരൻ അവതാർ എന്നിവരടങ്ങിയ ജൂറിയാണ് ലോഗോ തിരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |