കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന കർക്കടക കഞ്ഞി ഫെസ്റ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. വി.ടി കാർത്യായനി, സുശീല ചിത്താരി, പുഷ്പ കൊളവയൽ, ആശാ മേനോൻ, സി. കുഞ്ഞാമിന, രേഷ്മ മാണിക്കോത്ത്, കെ. സുമതി വേലാശ്വരം എന്നിവരെ അനുമോദിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ കെ. അശ്വിനി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, എം.വി. രാഘവൻ, സി. കുഞ്ഞാമിന, ഗീത ബാബു, ഡോ. നിഷ, എം. അനില, ടി. ഷൈജു സംസാരിച്ചു. വൈസ് ചെയർപേഴ്സൺ കെ. സുമതി സ്വാഗതവും റിസോഴ്‌സ് പേഴ്സൺ ബ്രീജ പാടിക്കാനം നന്ദിയും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവർക്ക് വിവിധതരം ഇലകൾ ഉപയോഗിച്ചുള്ള ഇലക്കറിയും ചമ്മന്തിയും കർക്കിടക കഞ്ഞിയും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |