SignIn
Kerala Kaumudi Online
Friday, 07 August 2026 5.23 AM IST

എസ്.പി.സി അഡ്വഞ്ചർ ഹബ്ബ് ഉദ്ഘാടനം

spc
എസ്.പി.സി ദിനാചരണവും അഡ്വഞ്ചർ ഹബ്ബ് ഉദ്ഘാടനവും സബ് ഇൻസ്‌പെക്ടർ കെ.എം. സുജോയ് ഉദ്ഘാടനം ചെയ്യുന്നു.

പാനൂർ: പാട്യം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.പി.സി ദിനാചരണവും അഡ്വഞ്ചർ ഹബ്ബ് ഉദ്ഘാടനവും നടന്നു. കതിരൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.എം.
സുജോയ് ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ എച്ച്.എം പി.ടി ശ്രീലത സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് എൻ. സുധീർ ബാബു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഒ എം.പി റഫീഖ് പദ്ധതി വിശദീകരിച്ചു. പി. സജിത്ത്, സ്‌കൂൾ കായികാദ്ധ്യാപകൻ ഷാരോൺ പ്രഭാകരൻ, വിഷ്ണു വിജയൻ, ദിവ്യ എന്നിവർ സംസാരിച്ചു. സി.പി.ഒ ടി.പി അഞ്ചു നന്ദി പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊതുസമൂഹത്തിൽ ലഹരിക്കെതിരെ അവബോധം വളർത്തുന്നതിന് വേണ്ടി എസ്.പി.സി കേഡറ്റുകൾ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ പോസ്റ്റർ പതിച്ചു.

എസ്.പി.സി ദിനാചരണവും അഡ്വഞ്ചർ ഹബ്ബ് ഉദ്ഘാടനവും സബ് ഇൻസ്‌പെക്ടർ കെ.എം. സുജോയ് ഉദ്ഘാടനം ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SPC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL